18 മില്യണിൽ അതികം വരുന്ന ഇന്ത്യക്കാർ പിറന്ന നാടിൻ്റെ അതിജീവനത്തിനായി ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ചേക്കേറിയവരാണ്. ലോകബാങ്കിൻ്റെ കണക്കുകൾ പ്രകാരം 2022 ൽ പ്രവാസി പണം ഏറ്റവും കൂടുതൽ ലോകത്തുനിന്നും ഒഴുകിയത് ഇന്ത്യയിലേക്കാണ്. G D P യുടെ കണക്കെടുത്താൽ 5%ത്തോളം വരും പ്രവാസികളുടെ വിദേശ നാണയത്തിന്റെ പങ്ക്. എന്നാൽ ഭരണഘടനാദത്തമായ ഭാരതീയ പൗരൻ്റെ മൗലിക അവകാശമായ വോട്ടവകാശം പോലും റദ്ദ് ചെയ്യപ്പെട്ടവരാണ് ഇന്ത്യൻ പ്രവാസികൾ. 35 വർഷമായി ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ചൂഷണമാണ് സീസൺ സമയത്തെ വിമാന നിരക്കിൻ്റെ വർദ്ധനവ്. അപരിഹാര്യമായി ഇന്നും അത് തുടരുകയാണ്. വിദേശ നാണ്യം നേടിതരുന്നതിൽ നിർണ്ണായക പ്രാതിനിധ്യം വഹിക്കുന്ന പ്രവാസികളുടെ നിരന്തരമായ ആവശ്യമാണ് പ്രവാസികലുളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന അപേക്ഷ. അറ്റസ്റ്റ്റ്റേഷനും, പാസ്പോർട്ട് പുതുക്കലിനും ഓരോ പ്രവാസി അപേക്ഷയോടൊപ്പം കമ്മ്യുണിറ്റി വെൽഫയറിനുവേണ്ടി പണം വാങ്ങുന്ന ഇന്ത്യൻ എംബസികൾ എന്നാൽ പ്രവാസി മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ യാതൊരു നേതൃത്വപരമായ പങ്കും വഹിക്കുന്നില്ല എന്നത് കനത്ത നിരുത്തരവാദിത്വമാണ് . ഇക്കാലമത്രയും അന്യരാജ്യത്ത് അവൻ്റെ വിയർപ്പും ചോരയും ജീവിതവും ബലി കഴിപ്പിക്കുന്നത് പിറന്ന നാടിൻ്റെ അതിജീവനത്തിനായി മാത്രമാണ്. എന്നിട്ടും മടങ്ങി വരുന്ന പ്രവാസികൾക്ക് ക്ഷേമ പെൻഷനുകളോ, പുനരധിവാസമോ ഇല്ല. കാരണം, 18 മില്യൺ വരുന്ന പ്രവാസികൾക്ക് ശബ്ദമില്ല എന്നതാണ്. ഓണാഘോഷവും, ഉത്സവങ്ങളും, സന്നദ്ധ – സേവനങ്ങളും നടത്തുന്ന പ്രവാസികളും പ്രവാസി സംഘടനകളും ഒന്നിച്ച് നിന്ന് നമ്മുടെ അവകാശ പോരാട്ടത്തിനായി മുന്നിട്ട് ഇറങ്ങണം. ഒന്നിച്ച് നിന്ന് നമ്മുടെ ആവശ്യങ്ങൾക്കായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ആരുടെയും സൗജന്യം വേണ്ട. അർഹതപ്പെട്ട അവകാശങ്ങൾ വേണം. അവകാശ പോരാട്ടങ്ങൾക്കായി പ്രവാസലോകം ഒന്നിക്കണം.

Scroll to Top