തോമസ് കോയാട്ട്

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

 

1913ൽ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ വെച്ച് ലാലാ അഹൃദ്ധയാലും, ബാബ സോഹൻ സിംഗ് ബക്കറിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഗദ്ദർ പാർട്ടിയാണ് പ്രവാസി ഇന്ത്യക്കാരുടെ ആദ്യത്തെ വിപ്ലവ സംഘത്തിന് രൂപം നൽകിയത്. ഭാരതത്തെ വിമോചിപ്പിക്കണം, ബ്രിട്ടനെ തുരത്തണം, ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന് നേതൃത്വം നൽകണം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യ സമര സംഘടന. അത് രൂപീകൃതമായത് ഇന്ത്യയിലല്ല മറിച്ച് പ്രവാസ ലോകത്താണ്. അവർ ആയുധങ്ങൾ സമാഹരിച്ചു. ബ്രിട്ടനെ തുരത്തി ഓടിക്കാൻ വിപ്ലവ ശ്രമം നടത്തുന്ന പ്രാഥമിക ഇന്ത്യൻ സ്വാതന്ത്ര്യ സമരസംഘടനയായി അത് വളർന്നു. കർത്താർ സിങ് സരഭയെ പോലുള്ള മഹാവിപ്ലവകാരികൾ രക്തസാക്ഷികൾ ആകുന്നത് ആ സമരങ്ങളുടെ തുടർച്ചയിലാണ്. സ്വാതന്ത്ര്യസമരത്തിലും, സ്വാതന്ത്ര്യനന്തരം ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചവരാണ് ഇന്ത്യൻ പ്രവാസികൾ.

പ്രവാസികൾ എന്ന നിലയ്ക്ക് മാതൃരാജ്യ സ്നേഹത്താൽ ജീവനും ജീവിതവും രാജ്യത്തിനായി ബലികഴിപ്പിച്ച ഇന്ത്യൻ പ്രവാസികളോട് എന്നാൽ രാജ്യം ഇക്കാലമത്രയും തിരിച്ച് നൽകിയത് എന്താണ്? അവൻ്റെ പ്രാഥമിക ആവശ്യങ്ങളോട് പോലും മുഖം തിരിഞ്ഞു നിൽക്കുന്നവരോട് പ്രവാസികൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. അവഗണനകൾക്കും, അവഹേളനങ്ങൾക്കും മറുപടിയും പരിഹാരവും തേടേണ്ടതുണ്ട്. അതിനായി ഓരോ ഭാരതീയ പ്രവാസിയും കൈക്കോർക്കുക.

ജയ് ഹിന്ദ്.

സജി ചെറിയാൻ

പ്രവാസി സുഹൃത്തുക്കളെ,

അന്നം തേടിയുള്ള, കടം വീട്ടാനുള്ള, കുടുംബാംഗങ്ങളെ പോറ്റാനുള്ള, തൊഴിലന്വേഷിച്ചുള്ള യാത്രയാണ് നമ്മെ പ്രവാസികളാക്കിയത്. കടം കയറി കയർ എടുത്തവാരാണ് കടൽ കടന്ന് ഇന്നിവിടെ എത്തിയിട്ടുള്ളത്. പ്രകമ്പനം കൊള്ളിച്ച സ്വാതന്ത്ര്യ സമരത്തിലും, പിറന്ന നാടിൻ്റെ വിമോചനത്തിനായും, നാടിൻ്റെ വറുതിയിലും – പ്രായസത്തിലും, പ്രളയം തീർത്ത ദുരിതത്തിലും നാം നാടിൻ്റെ സംരക്ഷകരായി.
ജീവിക്കാനായി ജീവിതം ഹോമിച്ചവരാണ് നാം പ്രവാസികൾ. എന്നാൽ പ്രവാസികളുടെ നിരവധിയായ അടിസ്ഥാന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഇന്ന് ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. കാരണം, ഇന്ത്യൻ പ്രവാസികളുടെ ലക്ഷ്യപൂരിതമായ സംഘടിതവും സുശക്തമായ പ്രതികരണങ്ങളും നേതൃത്വപരമായ ഇടപെടലും കൈമോശം വന്നത് കൊണ്ട് കൂടിയാണ്. അതിനുള്ള പരിഹാരമാകണം വരാൻ പോകുന്ന നാളുകളിൽ ലക്ഷ്യമാകേണ്ടത്.

Scroll to Top